Monday, July 2, 2007

വേണമെന്നു വെച്ചിട്ടല്ലല്ലോ മനപ്പൂര്‍വ്വമല്ലേ

കഴിഞ്ഞ നവംബറില്‍ നാട്ടില്‍ പോയപ്പോള്‍ അച്ചുവിനും എനിക്കും ചെങ്കണ്ണ് ഉണ്ടായി .എന്‍റെ ചേച്ചിമാരുടെ കുഞ്ഞുങ്ങളോടൊപ്പം കളിക്കാന്‍ കൊതിച്ചിരുന്ന അച്ചുവിനു വന്ന ദേഷ്യത്തിന് കണക്കില്ല. അത് സ്കൂളില്‍ നിന്നു കൊണ്ടു വന്ന പെങ്ങള്‍ക്ക് അവന്‍ കണക്കിനു കൊടുക്കുകയും ചെയ്തു.


രാത്രിയായപ്പോള്‍ അവനു പനിയും കൂടി ഉണ്ടായി . മന്നമ്മയും മീനമ്മയും എടുത്തിട്ടൊന്നും അവന്‍ സമ്മതിക്കുന്നില്ലായിരുന്നു. എനിക്കും കണ്ണു തുറക്കുമ്പോള്‍ അസ്വസ്ഥതയായതുകൊണ്ട് ഞാന്‍ അവനെ മടിയിലെടുത്ത് കണ്ണടച്ചിരുന്നു. എന്തോ അവന് അടങ്ങിയിരിക്കാന്‍ കഴിയണുണ്ടായിരുന്നില്ല. എന്തൊക്കെയോ പറഞ്ഞു കരഞ്ഞു കൈയ്യും കലാശവും കാട്ടുന്നതിനിടയില്‍ അവന്‍റെ കൈ എന്‍റെ കണ്ണില്‍ കൊണ്ടു. അല്ലെങ്കിലേ ദേഷ്യം പിടിച്ചിരുന്ന ഞാന്‍ അടങ്ങിയിരിക്കാന്‍ പറഞ്ഞ് അവനെ വഴക്കു പറഞ്ഞു . അപ്പോ കരഞ്ഞുകൊണ്ട് അവന്‍ പറയാ

"ഞാന്‍ വേണം ന്ന് വെച്ചിട്ടല്ലല്ലോ അമ്മേ മനപ്പൂര്‍വ്വമല്ലേ " എന്ന്


ആ വേദനക്കിടയിലും ഞാന്‍ അറിയാതെ ചിരിച്ചുപോയി. കൂടെ ബാക്കിയെല്ലാവരും

6 comments:

മുസ്തഫ|musthapha said...

അതെ... അച്ചു വേണം ന്ന് വെച്ചിട്ടല്ലല്ലോ... മനപ്പൂര്‍വ്വമല്ലേ :)

അച്ചൂ :)

Anonymous said...

ആരും വേണമെന്നു വച്ചിട്ടല്ല ബ്ലോഗുകള്‍ തുടങ്ങുന്നത്. മനപൂര്‍വ്വമാണ്. ഉദാഹരണമാണല്ലോ ഇത്.

അഞ്ചല്‍ക്കാരന്‍ said...

:)

Santhosh said...

എന്‍റെ മകന്‍റെ പേരും അനിരുദ്ധ് എന്നാണ്. ഞങ്ങള്‍ അവനെ വിളിക്കുന്നത് അച്ചു എന്നും... :)

akberbooks said...

അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301

Sureshkumar Punjhayil said...

Good work... Best Wishes...!