Tuesday, March 6, 2007

അച്ചുവിന്‍റെ അടികുറിപ്പ്.

അച്ചുവും അച്ഛനും വലിയ ചര്‍ച്ചകളിലായിരുന്നു. അതിനിടയില്‍ അച്ചു ചിരിക്കാന്‍ വകയുള്ള മണ്ടത്തരങ്ങള്‍ ഓരോന്ന് പറയുന്നുണ്ട്. അപ്പോഴാണ് അച്ഛന് ഒരു ഐഡിയ തോന്നിയത്. ഇവന്‍ പറയുന്നതൊക്കെ നമുക്ക് ഡയറികുറിപ്പുകള്‍ ആയി എഴുതിവെക്കണം . കുറെകാലം കഴിയുമ്പോള്‍ വായിച്ച് ചിരിക്കാമല്ലോ.ഉടനെ അച്ചുവിന്‍റെ നിര്‍ദ്ദേശം വന്നു.അടികുറിപ്പ് ഞാനെഴുതാം . അച്ഛന്‍ അന്തം വിട്ടുപോയി .മര്യാദക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല, കളിക്കുടുക്ക വാങ്ങികൊടുത്താല്‍ പോലും ക്ഷമയോടെ മുഴുവന്‍ വായിക്കാത്തവന് എങ്ങനെയാണ് ഇങ്ങനെയൊക്കെ എഴുതുമെന്ന് അറിയുന്നത്. മോനെവിടാ അടികുറിപ്പ് എഴുതികണ്ടത്? അച്ഛന് ഭയങ്കര ആകാംക്ഷ .
മോന്‍റെ മറുപടി ഇതായിരുന്നു- എനിക്ക് ദിവസവും അടികിട്ടുന്നുണ്ടല്ലോ. അതിനെപറ്റീയെഴുതുന്ന കുറിപ്പാണ് അടികുറിപ്പ്.

11 comments:

മൈഥിലി said...

അച്ചുവിന്‍റെ അടികുറിപ്പ്

ഇട്ടിമാളു അഗ്നിമിത്ര said...

എന്തൊരു ബുദ്ധി... :) ആളു കൊള്ളാലോ..എന്റൊരു ഹായ് പറഞ്ഞേക്കണെ..

സുല്‍ |Sul said...
This comment has been removed by the author.
സുല്‍ |Sul said...

അച്ചുവിനോടാരാ ഡയറിയില്‍ അടിക്കുറിപ്പെഴുതണമെന്നു പറഞ്ഞത്?
അച്ചു കൊള്ളാം. അമ്മക്കും അച്ചനും പണിയായി :)

-സുല്‍

March 06, 2007

തമനു said...

ഹഹഹ..... അച്ചു മിടുക്കനാണല്ലോ...

ഇനി അമ്മയും അച്ഛനും കൂടിയുണ്ടാക്കുന്ന അടിയും കൂടി എവിടേങ്കിലും എഴുതി വച്ചിട്ട്‌ ഞങ്ങളേയൊക്കെ അറിയിക്കണേ ...

ഏറനാടന്‍ said...

അച്ചു.. നീന്നിലൊരു മഹാന്‍ ഒളിഞ്ഞിരിപ്പുണ്ട്‌. അടികിട്ടുന്നേനും മുന്നെ വേഗം മഹാനെ പുറത്തുചാടിച്ചോളൂ. ഇല്ലേല്‍... ഇപ്പോ അടി.. ങ്‌ഹാ..!!

മുസ്തഫ|musthapha said...

ഹഹഹ... അച്ചൂ... മിടുക്കാ :)



തമനു :))

Rasheed Chalil said...

അച്ചൂ... :)

അച്ചു മിടുക്കനായി വളരട്ടേ

sandoz said...

ഹ..ഹ..ഹാ.....അച്ചൂ.......
അപ്പുറത്ത്‌ ഒരു പാച്ചു...ഇവിടെ..ഒരു അച്ചു.....അടിപൊളി.....

അപ്പു ആദ്യാക്ഷരി said...

അച്ചു... മിടുക്കന്‍ കുട്ടി.
ഇനീം പോരട്ടേ അച്ചൂന്റെ തമാശകള്‍.

Siju | സിജു said...

:-)