Saturday, February 10, 2007

അച്ചുവിന്‍റെ അമ്മ

ഇന്നാളൊരു ദിവസം അച്ചുവുമായി എന്തോ സംസാരിക്കുകയായിരുന്നു. എന്തോ പറയുന്നതിനിടയില്‍ മനസ്സില്‍ വിഷമമുണ്ടെങ്കിലും 'ഓ അങ്ങനായാല്‍ എനിയ്ക്കെന്താ........' എന്നു ഞാന്‍ അച്ചൂനോട് കളിയായി‍ പറഞ്ഞു.

അപ്പോ അവന്‍ പറയാ "എന്തിനാടീ മോളെ നുണ പറയുന്നത് നിന്‍റെ മനസ്സെനിക്ക് അറിഞ്ഞൂടെ"ന്ന്.

എന്‍റെ രാമന്‍ പോലും ഇത്ര ആത്മാര്ത്ഥതയോടെ എന്‍റെ മനസ്സറിഞ്ഞ് അതുപോലെ ഒരിക്കലും പറഞ്ഞിരുന്നില്ല.

പലപ്പോഴും എന്‍റെ കുട്ടിത്തം മാറാത്തതുകൊണ്ട് അവന്‍റെ കുഞ്ഞു കുഞ്ഞു തെറ്റുകള്‍ക്കു പോലും വലിയ ശിക്ഷകള്‍ ഞാന്‍ കൊടുത്തിരുന്നെന്നു തോന്നുന്നു......

ഇന്നിപ്പോള്‍ ഞാനവനെ കൂടുതല്‍ സ്നേഹിക്കുന്നു. എന്റെ ജീവനേക്കാളേറെ.
കൂടുതല്‍ പക്വതയോടെ ..............

ഇത് എനിക്കും രാമനും അവനും എന്നെന്നും ഓര്‍ത്തു വെക്കാന്‍ ചില ഡയറികുറിപ്പുകള്‍ മാത്രം.

1 comment:

Manoj | മനോജ്‌ said...

അച്ചുവിനും അച്ചൂന്റച്ഛനുമമ്മയ്ക്കും ഞങ്ങളുടെ ആശംസകള്‍! കുഞ്ഞുങ്ങളുടെ കുട്ടിക്കാലത്തെ കളികളെ preserve ചെയ്യാന്‍ ശ്രമിക്കുന്നത് രസകരമായ കാര്യം തന്നെ. All the best! :)